തൊടുപുഴ: സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ ഇന്ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. പൊന്പിള ഒരുമൈ കൂട്ടായ്മയിലെ സ്ത്രീകളെക്കുറിച്ചു നടത്തിയ മോശം പരാമർശത്തിൽ പ്രതിഷേധിച്ചാണു ഹർത്താൽ.
മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളി തിരുനാൾ, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം, എൻട്രൻസ് പരീക്ഷ, പാൽ, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് ഇടുക്കിയിൽ കരിദിനം ആചരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.