കണ്ണൂർ: മതചിഹ്നം ഉയർത്തി ഭൂമി കൈയേറുന്ന ഭൂമാഫിയയുടെ ഏജന്റാണ് മുഖ്യമന്ത്രിയും മന്ത്രി മണിയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ടാറ്റയുടെ ഏജന്റാണ് എം.എം. മണിയെന്നും സഹോദരിമാരെ അപമാനിച്ച മണിയെ കർക്കിടകമാസത്തിലെ മൂശേട്ടയെ പുറത്താക്കുന്നതുപോലെ കേരളത്തിലെ സ്ത്രീകൾ ആയുധമെടുത്ത് അടിച്ചുപുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.