മൂലമറ്റം: ജോലി കഴിഞ്ഞ് പോയപ്പോൾ കുഴഞ്ഞു വീണതിനെതുടർന്നു ചികിൽസയിലായിരുന്ന സർക്കാർ ജീവനക്കാരൻ മരിച്ചു. മൂലമറ്റം സബ് രജിസ്റ്റാർ ഓഫീസിലെ എൽഡി ക്ലാർക്കായ ഇടാട് വരിക്കമാക്കൽ അശോക് കുമാർ (47) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്പോൾ മൂലമറ്റം ടൗണിന് സമീപത്ത് റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു. സംസ്കാരം നടത്തി. ഭാര്യ ശുഭ പൂമാല പാടത്തിൽ കുടുംബാഗം. മക്കൾ: രാംസാഗർ, ദേവാനന്ദ.