വൈക്കം: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു. എറണാകുളം ഇടപ്പള്ളി മുട്ടാർ വട്ടേക്കുന്നം കാട്ടിപ്പറന്പിൽ റിയാസിന്റെ മകൻ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അസ്ലം (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നു വൈക്കം ചെന്പ് കാട്ടിക്കുന്നിൽ മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ മാലിച്ചിറക്കടവിലാണു സംഭവം. സുഹൃത്തുക്കളായ മുഹമ്മദ് സാലി, അബ്ദുൾ ഹക്കീം എന്നിവർക്കൊപ്പം കുളിക്കുന്നതിനിടയിൽ മുഹമ്മദ് അസ്ലം മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതോടെ നാട്ടുകാരുടെ സഹായം തേടി. പിന്നീട് നടന്ന തെരച്ചിലിനൊടുവിൽ മുഹമ്മദിനെ കണ്ടെത്തുകയായിരുന്നു. വൈക്കും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് അസ്ലമും ബന്ധുക്കളും കാട്ടിക്കുന്നിലെ ബന്ധുവീട്ടിൽ ഗൃഹപ്രവേശനത്തിനു എത്തിയതായിരുന്നു.
മാതാവ്: ബീവി. സഹോദരങ്ങൾ: ഷറഫുദീൻ, അൻസിയ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മാതാവ്: ബീവി. സഹോദരങ്ങൾ: ഷറഫുദീൻ, അൻസിയ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.