കൊച്ചി: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സിഡിറ്റ് നടപ്പാക്കുന്ന പദ്ധതിയായ സൈബർശ്രീയിൽ വിവിധ സാങ്കേതികവിദ്യ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 20നും 26നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. സോഫ്റ്റ് വെയർ എൻജിനിയറിംഗ് പരിശീലനത്തിന് ബിടെക്, ബിഇ (ഇസി, ഇഇഇ, ഐടി, സി.എസ്)/എംടെക്/എംസിഎ/എംഎസ് സി (കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും പാസായവരാകണം. പരിശീലന കാലാവധി ഏഴ് മാസം. 5500 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.