ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. മെത്രാഭിഷേക ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമികത്വം വഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, പാലാ ബിഷപ് മാർ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും.
കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നൽകും. തിരുകർമങ്ങൾക്കു ശേഷം സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ അനുഗ്രഹപ്രഭാഷണവും ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് അനുമോദന പ്രസംഗവും നടത്തും.
മെത്രാഭിഷേക കർമങ്ങളെ ത്തുടർന്ന് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും.