തിരുവനന്തപുരം: മൂന്നാറിൽ കൈയേറ്റക്കാർ സ്ഥാപിച്ചതു ത്യാഗത്തിന്റെ കുരിശല്ല, മറിച്ചു കൈയേറ്റത്തിന്റെ കുരിശാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണ്ടും കുരിശു സ്ഥാപിച്ചതു സർക്കാരിനോടുള്ള വെല്ലുവിളിയാണ്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനു ജെസിബിയുടെ ആവശ്യമില്ല, നിശ്ചയദാർഢ്യം മതി. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടി തുടരും. സിപിഐ- സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിൽ പുതുമയില്ല, ഇതു വാർത്തയാക്കേണ്ട കാര്യമില്ലെന്നും കാനം പ്രതികരിച്ചു.