കൊച്ചി: സംവിധായകന് വൈ.എസ്. ജയസൂര്യയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് അകാരണമായി മര്‍ദിച്ചെന്ന ആരോപണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പോലീസ് നടപടിയെ പത്രക്കുറിപ്പില്‍ അപലപിച്ചു. നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും ജയസൂര്യക്കു പിന്തുണ നല്‍കുന്നതിനൊപ്പം സംഭവത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.