മങ്കൊന്പ് : മണലാടി സെന്റ് മേരീസ് ഇടവകയ്ക്കു ധന്യത പകർന്നു പുതിയ ദേവാലയം വിശ്വാസികൾക്കായി സമർപ്പിച്ചു.ദേവാലയത്തിന്റെ കൂദാശകർമം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
കൂദാശകർമത്തിനെത്തിയ ആർച്ച്ബിഷപ്പിനെ പ്രവേശനകവാടത്തിൽനിന്ന് ഇടവകജനം സ്വീകരിച്ചാനയിച്ചു. പ്രധാന കവാടത്തിനു മുന്നിൽ റിബണ്‍ മുറിച്ച് ആർച്ച്ബിഷപ് അകത്തു പ്രവേശിച്ച് തിരിതെളിച്ചു.
വികാരി ഫാ. ജെന്നി കായംകുളത്തുശേരി മാർ പെരുന്തോട്ട ത്തെയും കൂദാശകർമത്തിൽ പങ്കെടുക്കാനെത്തിയവരെയും സ്വാഗതംചെയ്തു. കൂദാശകർമങ്ങൾക്കു പുളിങ്കുന്ന് ഫൊറോന വികാരി ഫാ. മാത്യു ചൂരവടി സഹകാർമികത്വം വഹിച്ചു. ദേവാലയ നിർമാണത്തിനു സഹകരിച്ചവരെ മാർ ജോസഫ് പെരുന്തോട്ടം ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇടവക പ്രതിനിധിയംഗം സോണി പുതുശേരി നന്ദി രേഖപ്പെടുത്തി. തുടർന്ന് സ്നേഹവിരുന്നും ഗാനമേളയും നടന്നു.
പുളിങ്കുന്ന് ഫൊറോനയിലെ വൈദികർ കൂദാശാ കർമത്തിൽ പങ്കെടുത്തു.