കൊച്ചി: പ്രതിരോധമേഖലയിലെ സ്വകാര്യവത്കരണത്തിനും നേരിട്ടുള്ള വിദേശനിക്ഷേപത്തിനുമെതിരേ പ്രതിരോധ സിവിലിയൻ ജീവനക്കാർ സമരത്തിലേക്ക്. രാജ്യസുരക്ഷ മുൻനിർത്തി പ്രതിരോധ വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷന്റെ (എഐഡിഇഎഫ്) നേതൃത്വത്തിൽ നാലുലക്ഷം ജീവനക്കാർ ഒപ്പിട്ടു പ്രധാനമന്ത്രിക്ക് 28നു മെമ്മോറാണ്ടം സമർപ്പിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമരത്തിന്റെ ഭാഗമായി ജൂലൈ മൂന്നു മുതൽ ഡൽഹിയിൽ പാർലമെന്റിനരികിൽ റിലേ നിരാഹാര സത്യഗ്രഹം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.