തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2017 - 2018 അധ്യയന വർഷത്തിലേക്കു കാഴ്ചപരിമിതരായ വിദ്യാർഥികളുടെ രക്ഷകർത്താക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
അഞ്ചിനും 10നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്കും, സാധാരണ സ്കൂളിൽ പഠിക്കുന്ന കാഴ്ചയില്ലാത്ത വിദ്യാർഥികൾക്കു രണ്ടു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ ടിസി യുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകും. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേകം സൗജന്യ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്.
പാഠ്യവിഷയങ്ങൾക്കുപുറമേ സംഗീതം, ഉപകരണസംഗീതം, ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, സ്വതന്ത്ര സഞ്ചാര പരിശീലനം, കായിക വിദ്യാഭ്യാസം തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നൽകും. ആയിരം ബ്രെയിൽ പുസ്തകങ്ങളുടെ ശേഖരമടങ്ങിയ ബ്രെയിൽ ലൈബ്രറി ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരം നൽകും. പ്രവേശനത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം - എന്ന വിലാസത്തിൽ ബന്ധപ്പെടണം.
ഫോണ്‍ :0471 - 2328184, 8547326 805. ഇ-മെയിൽ-gbs.tvp m@gm ail.com. വെബ്സൈറ്റ്:www.gs vt.in, www.gsvt.in.