കാസർഗോഡ്: നിയന്ത്രണംവിട്ടു പാലത്തിലിടിച്ചു മറിഞ്ഞ ലോറിയിൽനിന്നു തെറിച്ച് പുഴയിൽ വീണ് ഡ്രൈവർ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് കടപ്പുറം പുതുവല്‍ വീട്ടില്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ മകന് നാസര്‍ (38) ആണ് മരിച്ചത്. സഹഡ്രൈവർ എം. ഹാരിസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയോടെ കാസർഗോഡ് ചന്ദ്രഗിരി പാലത്തിലായിരുന്നു അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് ലോറി മറിഞ്ഞത്. ഗോവയിൽനിന്നു മത്സ്യവുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. പരേതനായ മുഹമ്മദ്കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് നാസർ. ഭാര്യ: നിഷ. മക്കൾ: ഹാഷിബ്, അസ്ന.