കോട്ടയം: ബാങ്കിംഗ് സേവനങ്ങൾക്കു ചുമത്തുന്ന അന്യായമായ ഫീസ് വർധനയ്ക്കെതിരേ ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 25 നു രാവിലെ പത്തിന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ഉപവാസ സമരം നടത്തും. പാർട്ടി സംസ്ഥാന ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ കെ.സി. ജോസഫ് അധ്യക്ഷനാകും. ബാങ്ക് ഫീസ് നിരക്കു വർധനയ്ക്കെതിരേ പാർട്ടി നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണ് ഉപവാസസമരമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി അറിയിച്ചു.