തിരുവനന്തപുരം: ഇടുക്കി പാപ്പാത്തിചോലയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയതു നികൃഷ്ട രീതിയിലാണെന്നും ഇത് അധാർമികമാണെന്നും യുഡിഎഫ് കണ്വീനർ പി.പി. തങ്കച്ചൻ. കുരിശിനെ കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സർക്കാർ പൊളിച്ചുനീക്കിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ജനം വിശ്വസിക്കില്ല. കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിക്ക് യുഡിഎഫ് എതിരല്ല. എന്നാൽ, കുടിയേറ്റ കർഷകരെ സംരക്ഷിക്കുന്ന സമീപനമാണു യുഡിഎഫിന്റേത്. കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണമെന്നും യുഡിഎഫ് യോഗതീരുമാനങ്ങൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു.
ഐക്യകേരളത്തിന്റെ ആദ്യ സർക്കാരിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കില്ല. ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ പണമില്ലെന്നു പറയുന്പോൾ ആർഭാടവും ധൂർത്തും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രതിഷേധിച്ചാണിത്. സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മേയ് 25നു 140 നിയോജക മണ്ഡലങ്ങളിലും ഒന്നും ശരിയാകാത്ത സർക്കാരിന്റെ ഒന്നാം വാർഷികം എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
30ന് എല്ലാ നിയോജക മണ്ഡലങ്ങളിലും ജനകീയ സദസ് സംഘടിപ്പിക്കും.
സഹകരണ ബാങ്ക് ഭരണ സമിതികൾ പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണ്. യുഡിഎഫ് നിയന്ത്രണത്തിലുള്ള 13 ജില്ലാ ബാങ്ക് ഭരണ സമിതികൾ പിരിച്ചുവിട്ട സമീപനത്തിനെതിരേ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കും. സഹകാരികളുടെ നേതൃത്വത്തിൽ മേയ് 16നു നിയമസഭാ മാർച്ച് നടത്തും.
മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ജയം രാഷ്ട്രീയ വിജയമാണ്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ നേട്ടത്തിനൊപ്പം യുഡിഎഫിന്റെ കൂട്ടായ നേട്ടം കൂടിയാണിത്. സിപിഎം- സിപിഐ തർക്കത്തോടെ എൽഡിഎഫ് സർക്കാരിന്റെയും മുന്നണിയുടെയും കെട്ടുറുപ്പു നഷ്ടമായി. പിഞ്ചു കുട്ടികളെ വരെ പീഡിപ്പിക്കുന്ന കേസുകൾ വ്യാപകമായിട്ടും സാംസ്കാരിക നായകന്മാരാരും പ്രതികരിക്കാത്തതു ഖേദകരമാണെന്നും പി.പി. തങ്കച്ചൻ പറഞ്ഞു.