കോട്ടയം: മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനു ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടി നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്നും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ലെന്നും വിജയപുരം രൂപത.
പാപ്പാത്തിച്ചോലയിൽ സ്വകാര്യ വ്യക്തിയും പ്രസ്ഥാനവും കൈയേറി എന്നു പറയുന്ന സ്ഥലം ഒഴിപ്പിക്കുന്നതിന്റെ പേരിൽ കുരിശ് മോശമായ രീതിയിൽ നശിപ്പിച്ചത് അപമാനകരമാണെന്നും രൂപത വികാരി ജനറാൾ മോണ്‍. ജസ്റ്റിൻ മടത്തിപ്പറന്പിൽ പ്രസ്താവനയിലൂടെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. മൂന്നാറിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതസാർദാന്തരീക്ഷവും ഐക്യവും തകർക്കുന്ന രീതിയിലുള്ള നീക്കങ്ങളും നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കരുതെന്നും വിജയപുരം രൂപത ആവശ്യപ്പെട്ടു.