കൊച്ചി: ഗ്രാമീണമേഖലയിലെ നിര്‍ബന്ധിത മെഡിക്കല്‍ സേവനത്തിനു തയാറല്ലെന്ന കാരണത്താല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാന്‍ കോളജ് മാനേജ്മെന്റിന് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവച്ചു. എംഇഎസ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നല്കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളി.
സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചതിനെതിരേ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണു കോളജ് മാനേജ്മെന്റിന് ഇത്തരമൊരു അധികാരമില്ലെന്നു സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
ഒരു വര്‍ഷത്തെ നിര്‍ബന്ധിത മെഡിക്കല്‍ സേവനം പൂര്‍ത്തിയാക്കുകയോ ഇതിനുള്ള നഷ്ടപരിഹാരം നല്‍കുകയോ ചെയ്താലേ പ്രവേശനസമയത്ത് നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിനല്കൂ എന്നു കരാറില്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു മാനേജ്മെന്റ് വാദം.
എന്നാല്‍ പ്രവേശനസമയത്തു ഹാജരാക്കാന്‍ കഴിയുന്നതല്ല എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് എന്നും ആ നിലയ്ക്ക് എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാന്‍ കഴിയില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. എംബിബിഎസ് പ്രോസ്പെക്ടസിലോ സര്‍ക്കാരുമായി മാനേജ്മെന്റുണ്ടാക്കിയ കരാറിലോ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ചു പറയുന്നില്ലെന്നും മെഡിക്കല്‍ സേവനത്തിനു തയാറാകാത്തവരില്നിന്നു നഷ്ടപരിഹാരം ഈടാക്കാന്‍ മറ്റു നിയമപരമായ വഴികളുണ്ടെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടു പൂര്‍ണമായും യോജിച്ചാണു ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളിയത്.