കൊച്ചി: റബർ ഉൾപ്പെടെ വിവിധ കാർഷികോത്പന്നങ്ങളുടെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം കാർഷികമേഖല വൻ തകർച്ച നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ ബദൽ സംവിധാനങ്ങളെക്കുറിച്ചും കർഷകപ്രക്ഷോഭ തുടർനടപടികളെക്കുറിച്ചും ആലോചിക്കാൻ ഇൻഫാം ദേശീയസമിതി 28നു നടക്കും.
കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഇൻഫാം രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും.
ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിക്കും.
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ ആനുകാലിക കാർഷിക പ്രശ്നങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തും.
അടിയന്തരപ്രാധാന്യമുള്ള ഈ നേതൃയോഗത്തിൽ ഇൻഫാം ദേശീയ സംസ്ഥാന ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്നു സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി, സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ട് എന്നിവർ അറിയിച്ചു.