സിനിമയുടെ കഥ പറയുന്ന ഒരു ചിത്രം കൂടി മലയാളത്തിൽ ഒരുങ്ങുന്നു. അരുണ്‍രാജ് പൂത്തണൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പേര് "റിക്രിയേറ്റർ' എന്നാണ്. ഋഷികുമാർ, ഏയ്ഞ്ചൽ മോഹൻ എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
മധുമേനോൻ, രഞ്ജിത്ത് ദലൈ, ആനന്ദ് ആറ്റുകാൽ, ബിബു ഇബിനൈസർ, സന്ദീപ് കൂനൂർ, കാർത്തിക് ജോഗി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓസ്ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവിത ആർ.പ്രസന്ന, പ്രസന്നമണി ആചാരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.