തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബാംഗങ്ങളും തിരുവനന്തപുരത്ത് എത്തി. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് ദാമോദർ ദാസ് മോദിയും ഭാര്യ ഭഗവതിയും മറ്റു കുടുംബാംഗങ്ങളുമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രദർശനത്തിനായി തിരുവനന്തപുരത്ത് എത്തിയത്.
പാലക്കാടുനിന്ന് തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ഇന്നലെ രാവിലെ 10ന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിൽവച്ച് ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരനും മറ്റു ഭാരവാഹികളും ചേർന്നു സ്വീകരിച്ചു.
ക്ഷേത്രദർശനത്തിന് ശേഷം 11 ഓടെ സംഘം കന്യാകുമാരിയിലേക്കു പോയി.