കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയില്‍ ക്രമസമാധാന പാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി.
നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു നല്കിയ അപ്പീലിലാണ് പോലീസിന്റെ കേസന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വിമര്‍ശിച്ചത്.
കേസിലെ ആറു പ്രതികള്‍ക്ക് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ചത് ശരിവച്ച ഹൈക്കോടതി 12-ാം പ്രതി കാലടി സ്വദേശി അസീസിനെ വെറുതെ വിട്ടു. അന്വേഷണത്തിനു കഴിവില്ലാത്തതും സ്വാധീനത്തിനു വഴങ്ങുന്നവരുമായപോലീസ് ഉദ്യോഗസ്ഥരെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏല്‍പ്പിക്കുന്നത് സമൂഹത്തോടു കാട്ടുന്ന കടുത്ത അന്യായമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
കുറ്റാന്വേഷണ രംഗത്ത് നിലവിലുള്ള പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി.