തിരുവനന്തപുരം: പിഎസ്സിയിൽ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അരൂരിലും കൊയിലാണ്ടിയിലും ഫയർ സ്റ്റേഷനുകളിലേക്ക് 21 വീതവും ദേവികുളം സബ് കോടതിക്ക് ആറും തസ്തിക സൃഷ്ടിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ ജീവനക്കാരുടെ ശമ്പള പരിഷ്കരിക്കാരം അംഗീകരിച്ചു.