അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ നേതൃത്വത്തിൽ നിർധനരായ 100 ഹൃദ്രോഗികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനുള്ള പദ്ധതിക്ക് നാളെ തുടക്കമാകും. ആശുപത്രിയിലെ ഹാർട്ട് കെയർ സെന്റർ പ്രവർത്തനമാരംഭിച്ച് എട്ടു വർഷത്തിനുള്ളിൽ തന്നെ പതിനായിരത്തിൽപരം ആൻജിയോഗ്രാമുകളും, ആൻജിയോപ്ലാസ്റ്റികളും, ആയിരത്തിലധികം ഹൃദയ ശസ്ത്രക്രിയകളും ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സൗജന്യ ശസ്ത്രക്രിയാ പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ് എന്നിവർ അറിയിച്ചു. ബഹുജന പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഹാർട്ട് ഫെയിലിയർ ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്പതിനു മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 1000 ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിച്ച കാർഡിയോ തൊറാസിക് സർജൻ ഡോ. എ.കെ. റഫീഖിനെ ആദരിക്കും.
റോജി എം. ജോണ്‍ എംഎൽഎ, നഗരസഭാ ചെയർപേഴ്സൻ എം.എ. ഗ്രേസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, മുൻ മന്ത്രി ജോസ് തെറ്റയിൽ, നഗരസഭാ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, വാർഡ് കൗണ്‍സിലർ ബിജി റെജി തുടങ്ങിയവർ പങ്കെടുക്കും. 45,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷൻ തിയറ്റർ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സജ്ജമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഉദ്ഘാടനം മേയിൽ നടക്കുമെന്നും ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.