ആലപ്പുഴ: ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 22, 23 തീയതികളിൽ ആലപ്പുഴയിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8.30നു സമ്മേളനത്തിനു മുന്നോടിയായുള്ള ദീപശിഖാ പതാകപ്രയാണം ചാലക്കുടി രാഘവൻ തിരുമുൽപ്പാടിന്റെ സ്മൃതി മണ്ഡപത്തിൽനിന്നാരംഭിക്കും. ബി.ഡി. ദേവസി എംഎൽ എ ഉദ്ഘാടനംചെയ്യും. വൈകുന്നേരം 5.30നു പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ സമ്മേളനം ഉദ്ഘാടനംചെയ്യും.
23നു രാവിലെ നടക്കുന്ന ടെക്നിക്കൽ സെക്ഷൻ ഡോ. പി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനംചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപനസമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ആശുപത്രികൾക്ക് അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങളും സമ്മേളനഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ അദ്ദേഹം സമ്മാനിക്കും.