കൊച്ചി: അനധികൃതമായ ഭൂമി കൈയേറ്റങ്ങള്‍ എവിടെ നടന്നാലും നിയമപരമായിത്തന്നെ ഒഴിപ്പിക്കപ്പെടണമെന്നു സീറോ മലബാര്‍ സഭ മുഖ്യവക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അഭിപ്രായപ്പെട്ടു.
കുരിശ് ഉള്‍പ്പെടെ വിശ്വാസജീവിതത്തോടു ബന്ധപ്പെട്ട പ്രതീകങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ വിവേകപൂര്‍ണമായ സമീപനമാണു വേണ്ടത്. കുരിശിനെ വൈകാരികമായുള്ള ഇഴയടുപ്പത്തിന്റെ പേരില്‍ ദുരുപയോഗിക്കുന്നതിനെതിരേയും ജാഗ്രത വേണമെന്നും റവ. ഡോ. പൂച്ചക്കാട്ട് പറഞ്ഞു.