കൊച്ചി: പിന്നോക്കസമുദായങ്ങളുടെ സംവരണലിസ്റ്റുകളുടെ അപാകത പരിഹരിക്കാനുള്ള നടപടികളെടുത്തു വരികയാണെന്നു സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശിവരാജൻ. ഒബിസി ലിസ്റ്റുകളിലുള്ള പലവിഭാഗങ്ങളും വിദ്യാഭ്യാസ സംവരണത്തിനായുള്ള എസ്ഇബിസി ലിസ്റ്റിൽ ഇല്ല. സാമൂഹ്യ-സാന്പത്തിക-ജാതി സെൻസസ് പ്രകാരം ഇവയിലെ അപാകത പരിഹരിക്കാനുള്ള നടപടികളെടുക്കുമെന്നും കമ്മീഷൻ പറഞ്ഞു.
എറണാകുളം ഗവണ്മെന്റ് ഗസ്റ്റ്ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ കുംഭാരൻ സമുദായത്തിലെ വിവിധവിഭാഗങ്ങളെ ഒരു പൊതുനാമത്തിൻ കീഴിലാക്കി ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണമെന്ന ആവശ്യം പരിഗണിക്കവേയാണു കമ്മീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.