തളിപ്പറമ്പ്: വഴി പിന്നിലൂടെയാക്കി കെടിഡിസിയുടെ മാങ്ങാട്ടുപറമ്പിലെ ബിയര്‍ പാര്‍ലര്‍ തുറക്കാന്‍ ധാരണയായി. ദേശീയപാതയ്ക്ക് അഭിമുഖമായി പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് കഴിഞ്ഞ ഒന്നുമുതല്‍ മാങ്ങാട്ടുപറന്പിലെ മോട്ടല്‍ ആരാം അടച്ചുപൂട്ടിയത്. കെടിഡിസിയുടെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഈ ബിയര്‍പാര്‍ലര്‍ അടച്ചുപൂട്ടിയതു
വന്‍ വരുമാനനഷ്ടം വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നു കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണു ബിയര്‍പാര്‍ലര്‍ തുറക്കുന്നതിനു പുതിയ പദ്ധതി ആവിഷ്കരിച്ചത്.
പറശിനിക്കടവ്, വിസ്മയ പാര്‍ക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യംകൂടി മുതലെടുത്തു ടൂറിസം വകുപ്പിന്റെ കൂടി പിന്തുണയോടെയാണു സുപ്രീംകോടതിവിധി മറികടന്നു ബിയര്‍പാര്‍ലര്‍ തുറക്കാനുള്ള പദ്ധതി തയാറാക്കിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ അളന്നുതിട്ടപ്പെടുത്തിയതുപ്രകാരം ബിയര്‍ പാര്‍ലറിലേക്കുള്ള വഴി പുറകിലൂടെയാക്കിയാല് 500 മീറ്റര്‍ എന്ന കടമ്പ കടക്കാന്‍ കഴിയുമെന്നാണു കണ്ടത്. ഇതുപ്രകാരം ദേശീയപാതയ്ക്ക് അഭിമുഖമായുള്ള എല്ലാ ഗേറ്റുകളും എടുത്തുകളഞ്ഞു മതില് നിര്‍മിക്കും.
കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിഎഡ് സെന്ററിലേക്കുള്ള റോഡ് വഴി പുറകിലൂടെയാണ് മോട്ടല്‍ ആരാമിലേക്കുള്ള പുതിയ ഗേറ്റ് സ്ഥാപിക്കുക. നിലവില്‍ മൂന്നേക്കര്‍ സ്ഥലം ഇവിടെ ടൂറിസം വകുപ്പിനുണ്ട്. അതിനാല്‍ സുപ്രീംകോടതി വിധി സുഗമമായി മറികടന്ന് ബിയര്‍പാര്‍ലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അടച്ചുപൂട്ടിയ ജില്ലയിലെ മറ്റു ബിയര്‍ പാര്ലറുകള്ക്കൊന്നിനും ഇത്തരത്തിലൊരു സൗകര്യമില്ല. അടുത്തുതന്നെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി പാര്‍ലര്‍ തുറക്കാനുള്ള നടപടി ആരംഭിക്കും. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുള്ളതിനാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണെന്ന വിശ്വാസത്തിലാണ് അധികൃതര്‍.