കൊച്ചി: പിഎസ്സിയുടെ എല്‍ഡിസി പരീക്ഷ ഓണ്ലൈനാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കരുനാഗപ്പള്ളി സ്വദേശി രാജന് പി. തൊടിയൂര്‍ നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്. 18 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ എഴുതുന്നതെന്നും ഇത്രയും പേര്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള അടിസ്ഥാന സൗകര്യം നിലവിലില്ലെന്നും പിഎസ്സി വിശദീകരിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
നിലവിലെ രീതിയില്‍ പരീക്ഷ നടത്തിയാല്‍ മൂല്യനിര്‍ണയത്തില്‍ തെറ്റുവരാന്‍ നാലു ശതമാനം വരെ സാധ്യതയുണ്ടെന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ തെറ്റു വരാനുള്ള സാധ്യത ഒരു ശതമാനത്തില്‍ താഴെയാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളി.