തിരുവനന്തപുരം: തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികൾ നേരിടുന്നതിനും കേരള പോലീസ് കൂടുതൽ സജ്ജമാവുന്നു. ഇപ്പോൾ കേരളപോലീസിൽ നിലവിലുള്ള ഇന്ത്യാ റിസർവ് ബറ്റാലിയനു പുറമേ ഈ ലക്ഷ്യത്തോടെ നിലവിലുള്ള ഏഴ് സായുധസേനാ ബറ്റാലിയനുകളിലും ഓരോ കമാൻഡോ വിഭാഗം രൂപവത്കരിച്ച് സർക്കാർ ഉത്തരവായി.
മുപ്പതുപേർ വീതമുള്ള കമാൻഡോ വിഭാഗമാണ് ഓരോ ബറ്റാലിയനിലും രൂപവത്കരിക്കുന്നത്. ഒരു എപിഎസ്ഐ (കമാൻഡർ), ഒരു എപിഎഎസ്ഐ (അസിസ്റ്റന്റ് കമാൻഡർ), മൂന്ന് ഹെഡ്കോണ്‍സ്റ്റബിൾ (സെക്ഷൻ കമാൻഡർ), 30 കമാൻഡോകൾ എന്നിവരുള്ള വിഭാഗമാണ് രൂപീകരിക്കുന്നത്. ഇതിനായി 210 കമാൻഡോകളുടെ അധിക തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവായി.
ഇന്ത്യാ റിസർവ് ബറ്റാലിയനിലേക്ക് തെരഞ്ഞെടുക്കുന്നതിനായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇവരെ നിയമിക്കുന്നതിനുള്ള അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്.
പുതുതായി രൂപീകരിക്കുന്ന കമാൻഡോ വിഭാഗങ്ങൾക്ക് ദേശീയ ഏജൻസികളുടെ സഹായത്തോടെ ഏറ്റവും മികച്ച പരിശീലനം നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എല്ലാ ബറ്റാലിയനുകളിലും കമാൻഡോ വിഭാഗം വരുന്നതോടെ ഓരോ പ്രദേശത്തുമുണ്ടാകുന്ന ആകസ്മിക സംഭവങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനാവുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ഇതേത്തുടർന്ന് പുതുതായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയനിലും ഒരു കമാൻഡോ വിഭാഗം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.