തൃശൂർ: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയന്റെയും മൂന്നാമത് സംയുക്ത സംസ്ഥാന സമ്മേളനം 22നും 23നും തൃശൂരിൽ നടക്കും. ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
റീജണൽ തിയറ്ററിൽ നാളെ രാവിലെ 10ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. കെ.ജി.ബി.ഇ.യു പ്രസിഡന്റ് ഇ. ഗണേശൻ അധ്യക്ഷനാകും. വിരമിച്ച ജീവനക്കാരെ ആദരിക്കൽ, യുവജന സംഗമം, പ്രതിനിധിസമ്മേളനം എന്നിവ നടക്കും. 23ന് രാവിലെ ഒന്പതിനു പ്രതിനിധിസമ്മേളനം ആരംഭിക്കും. 3.30ന് നടക്കുന്ന തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
ഭാരവാഹികളായ കെ. കൃഷ്ണൻ, എ.പി. കൃഷ്ണകുമാർ, ടി. നരേന്ദ്രൻ, എൻ. സുരേഷ്, സി.എ. കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.