കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐഐഎ) കൊച്ചി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബോൾഗാട്ടി പാലസിൽ നടക്കുന്ന മണ്‍സൂണ്‍ ആർക്കിടെക്ചർ ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും. ഉദ്ഘാടനം രാവിലെ 10ന് ഐഐഎ ദേശീയ പ്രസിഡന്റ് ആർക്കിടെക്റ്റ് ദിവ്യ ഖുഷ് നിർവഹിക്കും. ഫെസ്റ്റിവലിൽ മണ്‍സൂണ്‍ മേഖലാ രാജ്യങ്ങളിലെ ആർക്കിടെക്റ്റുകളും മറ്റ് വിദഗ്ധരും പങ്കെടുക്കും.