തിരുവനന്തപുരം: ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ട തിന്റെ പ്രാധാന്യം എല്ലാ വിഭാഗം ജനങ്ങളെയും ബോധവാന്മാരാക്കാനും ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുമായി 26ന് ഹോണ്‍ മുഴക്കാത്ത ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചു.
വലിയ തോതിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന എയർഹോണുകളുടെയും മറ്റു നിരോധിത ഹോണുകളുടെയും ഉപയോഗം കർശനമായി നിയന്ത്രിക്കാനും ദിനാചരണം പൊതുജന പങ്കാളിത്തത്തോടെ വിജയമാക്കാനും നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്കും റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സർക്കാർ നിർദേശം നൽകി.