തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്നു മടങ്ങിയെത്തും. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
പുതിയ മദ്യനയം വരുന്ന നിയമസഭാ സമ്മേളനത്തിൽ ടി.പി. രാമകൃഷ്ണൻ അവതരിപ്പിക്കും. രാമകൃഷ്ണൻ ചികിത്സയിലായിരുന്നപ്പോൾ എക്സൈസ് വകുപ്പ് മന്ത്രി ജി. സുധാകരനാണു കൈകാര്യം ചെയ്തിരുന്നത്. മറ്റു വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിക്കായിരുന്നു. മന്ത്രിസഭാ യോഗത്തിൽ വകുപ്പുകളുടെ ചുമതല തിരികെ നൽകും.
മന്ത്രി രാമകൃഷ്ണൻ കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ, ഡോക്ടർമാരുടെ നിർദേശാനുസരണം പൊതു പരിപാടികൾ പരാമാവധി ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെകുടിവെള്ള പ്രശ്നവും ഇന്നു മന്ത്രിസഭ ചർച്ച ചെയ്യും.