കൊച്ചി: പോപ്പുലർ കാർ റാലി ഒരിടവേളയ്ക്കുശേഷംവീണ്ടും ആരംഭിക്കുന്നു. മേയ് 13നു മറൈൻഡ്രൈവ് മൈതാനത്ത് മത്സരം ഫ്ളാഗ് ഓഫ് ചെയ്യും. കുറ്റൂക്കാരൻ ഗ്രൂപ്പ് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് നടത്തുന്ന റാലിയുടെ സഹസംഘാടകർ സതേണ്‍ അഡ്വഞ്ചേഴ്സ് ആൻഡ് മോട്ടോർ സ്പോർട്സ് (സാം) ആണ്. ദേശീയതലത്തിൽ മികവു തെളിയിച്ച റേസ് ഡ്രൈവർമാർ മത്സരത്തിൽ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.
പോപ്പുലർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ കാർ റാലി 21 വർഷത്തോളം തുടർച്ചയായി നടന്നിരുന്നു. കുറച്ചുവർഷങ്ങളായി വിവിധ കാരണങ്ങളാൽ റാലി മുടങ്ങി. ഇത്തവണ നാലുചക്രവാഹനങ്ങൾക്കു മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ. 14നു മറൈൻഡ്രൈവിൽ തന്നെയാണ് സമ്മാനദാന ചടങ്ങുകൾ നടക്കുന്നതും. റാലിയുടെ റൂട്ട് ഇതുവരെ നിശ്ചയിച്ചിട്ടില്ല. പല സ്ഥലങ്ങളും പരിഗണിച്ചെങ്കിലും അനുമതി ലഭിക്കാനുള്ള വിഷമമാണ് റൂട്ട് നിശ്ചയിക്കുന്നതിൽ തടസമായി നില്‍ക്കുന്നത്.
പോപ്പുലർ റാലി 2017 എന്ന വെബ്സൈറ്റിലൂടെയും ഫേസ് ബുക്ക് ഇവന്റിലൂടെയും റാലി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. പത്രസമ്മേളനത്തിൽ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിംഗ് ഡയറക്ടർ ജോണ്‍ കെ. പോൾ, മേഘ ഏബ്രഹാം, ഡോ. ബിക്കു ബാബു, നൗഫൽ സയീദ്, ബോണി തോമസ്, ജോർജ് വർഗീസ്, മിലൻ ജോർജ് എന്നിവർ പങ്കെടുത്തു.