തിരുവനന്തപുരം: കെ.എം. മാണിയെ ഒൗദ്യോഗികമായി യുഡിഎഫിലേക്കു താൻ ക്ഷണിച്ചിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിച്ചപ്പോൾ കേരളാ കോണ്‍ഗ്രസിനെ ആരും യുഡിഎഫിൽ നിന്നു പുറത്താക്കിയതല്ല, അവർക്കു തിരിച്ചു വരാമെന്നാണു താൻ പറഞ്ഞത്, എന്നാൽ വാർത്ത വന്നതു മറിച്ചാണ് എന്ന് അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയുടെ മടങ്ങിവരവ് യുഡിഎഫ് ചർച്ച ചെയ്യുമോയെന്നു ചോദിച്ചപ്പോൾ 21ന് യുഡിഎഫ് യോഗമുണ്ടെന്നു പറഞ്ഞു. ഇതാണ് യുഡിഎഫ് ചർച്ച ചെയ്യുമെന്ന തരത്തിൽ വാർത്ത വന്നത്.
മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർഥിയായാണ് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥിക്കാണ് ജനങ്ങൾ വോട്ട് ചെയ്തത്. കേരള കോണ്‍ഗ്രസിന്റെ വോട്ടു കൂടി ലഭിച്ചതിനാലാണു കുഞ്ഞാലിക്കുട്ടി ജയിച്ചതെന്നത് അവകാശവാദമാണെന്നും ചോദ്യങ്ങൾക്കു മറുപടിയായി ഹസൻ പറഞ്ഞു.