തിരുവനന്തപുരം: സാങ്കേതികത്വങ്ങൾ മറികടന്നു ബിവറേജസ് കോർപറേഷനും ട്രഷറിക്കു പണം നൽകിത്തുടങ്ങി. വിവിധ ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ നിന്നുള്ള മദ്യ വിൽപനയിലൂടെ ലഭിച്ച എട്ടു കോടി രൂപയാണ് ഇന്നലെ ട്രഷറിക്കു പണമായി ലഭിച്ചത്.
ബിവറേജസ് കോർപറേഷൻ എംഡിയുടെ പേരിൽ ട്രഷറിയിൽ സേവിംഗ്സ് അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിലേക്ക് അതത് ട്രഷറികൾ വഴി പണം നിക്ഷേപിക്കാനാണ് ബിവറേജസ് ഒൗട്ട് ലെറ്റുകൾക്കു നൽകിയ നിർദേശം. കെഎസ്എഫ്ഇ 25 കോടിയും ലോട്ടറി വകുപ്പ് 8.77 കോടി രൂപയും കൈമാറി. മറ്റു വകുപ്പുകളിൽ നിന്നുള്ള പണവും ചേർത്ത് ആകെ 106 കോടി രൂപയാണ് ട്രഷറിക്ക് ഇന്നലെ പണമായി ലഭിച്ചത്.