ലിസ്ബണ്‍: അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പരിശീലനമത്സരത്തില്‍ പരാജയം. മത്സരപരിചയത്തിനായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ടീം പോര്ച്ചുഗലില്നിന്നുള്ളവിട്ടോറിയ ഡെ സെറ്റുബാല്‍ എന്ന ക്ലബ്ബിനോടാണു പരാജയപ്പെട്ടത്. കടുത്ത മത്സരത്തില്‍ 2-1നാണ് പോര്‍ച്ചുഗല്‍ ക്ലബ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 38-ാം മിനിറ്റില്‍ ബ്രൂണോ വെന്റുറയിലൂടെ പോര്‍ച്ചുഗല്‍ ക്ലബ് ആദ്യം മുന്നിലെത്തി.
ആദ്യപകുതിയില്‍ വിട്ടോറിയ സെറ്റുബാള് 1-0നു മുന്നിലായിരുന്നു. മികച്ച മുന്നേറ്റത്തിലൂടെ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് 67-ാം മിനിറ്റില്‍ അനികേത് യാദവിലൂടെ ഇന്ത്യ സമനില നേടി. അതിനിടെ നിരവധി അവസരങ്ങള്‍ ഇന്ത്യക്കു ലഭിക്കുകയും ചെയ്തു. വിജയത്തിനായി പൊരുതിയ ഇന്ത്യക്കെതിരേ 85-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ക്ലബ് വിജയ ഗോള്‍ സ്വന്തമാക്കി. 25ന് പോര്‍ച്ചുഗലില്‍നിന്നുള്ള ബെലെനെസെസ് ക്ലബ്ബിനെ ഇന്ത്യ നേരിടുന്നുണ്ട്.