മാഡ്രിഡ്: റയല്‍ മാഡ്രിഡ് യുവതാരം അല്‍വാരോ മൊറാട്ട ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റയല്‍ നായകന് സര്‍ജിയോ റാമോസിനോടാണ് ഈ 24കാരന് റയല്‍ വിടുന്നതിനെ കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാനാണ് തന്റെ ആഗ്രഹമെന്ന് മൊറാട്ട റാമോസിനോടു പറഞ്ഞുവത്രേ.
സമ്മർ ട്രാൻസ്ഫറിൽ അദ്ദേഹം ക്ലബ് മാറു മെന്നും ലീഗില്‍ ചെല്‍സിയില്‍ കളിക്കാനാണ് മൊറാട്ട ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മികച്ച കളിക്കാരനായിട്ടും ആദ്യ ഇലവനിൽ ഉൾപ്പെടാത്തതിൽ മൊറാട്ടയ്ക്കു വിഷമമുള്ളതിനാലാണ് ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മൊറാട്ടയെ റയല്‍ മാഡ്രിഡിലെ ആദ്യ പതിനൊന്നംഗ ഇലവനില്‍ സിദാന് ഉള്‍പ്പെടുത്താറില്ല. ബെയ്ലും ബെന്‍സേമയും റൊണാള്‍ഡോയും അടക്കമുള്ളവർ കളിക്കുന്പോൾ മുന്നേറ്റനിരയിൽ മൊറാട്ടയ്ക്കു സ്ഥാനം ലഭിക്കില്ല.
ഇതാണ് ക്ലബ് വിടാന്‍ അല്‍വാരോ മൊറാട്ടയെ പ്രേരിപിപ്പിക്കുന്നത്. ക്ലബ് മാറ്റത്തെക്കുറിച്ച് ചെൽസി പരിശീലകൻ അന്റോണിയോ കോന്റെയുമായി മൊറാട്ട ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു.