ഹൃത്വിക് റോഷൻ, ടൈഗർ ഷെറോഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വാർ 300 കോടി ക്ലബിൽ സ്ഥാനം പിടിക്കുവാനൊരുങ്ങുന്നു. റിലീസ് ചെയ്ത് 10-ാം നാൾ ആണ് ഈ നേട്ടം കൈവരിക്കുന്നത്.
ട്രേഡ് അനലിസ്റ്റായ തരുണ്‍ അറോറയാണ് ഇതറിയിച്ച് ട്വീറ്റ് ചെയ്തത്. സിനിമയ്ക്കു വേണ്ടി ഹൃത്വിക് നടത്തിയ മേക്കോവർ ഏറെ അമ്പരപ്പിച്ചിരുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമ നിർമിച്ചത്. ആദിത്യ ചോപ്രയാണ്.