ലാൽ ജോസ് സംവിധാനം ചെയ്യുന്ന 41ന്റെ മോഷൻപോസ്റ്റർ പുറത്തുവിട്ടു. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയ്ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 41. പി.ജി. പ്രഗീഷിന്റേതാണ് തിരക്കഥ.ജി. പ്രജിത്ത്, അനുമോദ് ജോസ്, ആദർശ് നാരായണൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.