ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമാണ് ആലിബാബ. ഓണ്‍ലൈൻ ഓർഡർ അനുസരിച്ച് ഭക്ഷണമെത്തിക്കുന്ന ശൃംഖലയും ആലിബാബയ്ക്കുണ്ട്. ഈ മേഖലയിൽ നിരവധി പുത്തൻ ആശയങ്ങളാണ് കന്പനി മുന്നോട്ടുവയ്ക്കുന്നത്. ഇതിലേറ്റവും പുതിയതാണ് ഭക്ഷണം വിതരണം ചെയ്യുന്ന റോബട്ട്.
നിശ്ചയിക്കപ്പെട്ട റൂട്ടിലൂടെ ഡ്രൈവറില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന വാഹനരൂപത്തിലുള്ള റോബട്ടാണിത്. ജി പ്ലസ് എന്നാണ് ഈ റോബട്ടിന്റെ പേര്. ഓർഡർ ചെയ്യുന്ന ആൾ നല്കുന്ന വിലാസത്തിൽ ഭക്ഷണമെത്തിക്കാനും ജി പ്ലസിനാകും. ഓണ്‍ലൈനായി ഓർഡർ ചെയ്തപ്പോൾ ലഭിച്ച പിൻ നല്കി ജി പ്ലസ് വീട്ടുപടിക്കലെത്തുന്പോൾ ഉപയോക്താവിന് ഭക്ഷണം സ്വന്തമാക്കാം. ചൂടുള്ള ഭക്ഷണം ചൂടു പോകാതെ സൂക്ഷിക്കാനുള്ള സൗകര്യം ഈ റോബട്ടിനുള്ളിലുണ്ട്.
മണിക്കൂറിൽ 15 കിലോമീറ്ററാണ് ജി പ്ലസിന്റെ വേഗം.ആളുകളോ മനുഷ്യരോ അടുത്തുണ്ടെങ്കിൽ ഓട്ടോമാറ്റിക്കായി വേഗം കുറയും. ഇതു കൂടാതെ വീടിനു പുറത്തു സ്ഥാപിക്കുന്ന പ്രത്യേക ബോക്സും ആലിബാബ തയാറാക്കുന്നുണ്ട്. ഫേഷൽ ഐഡന്റിഫിക്കേഷൻ സംവിധാനമുള്ള ബോക്സിൽ ഓർഡർ നല്കിയ ഉത്പന്നങ്ങൾ നിക്ഷേപിക്കാനോ എടുക്കാനോ വീട്ടുടമയ്ക്കും ഡെലിവറി ചെയ്യുന്ന ആൾക്കും മാത്രമേ സാധിക്കൂ.