മാലിദ്വീപിൽ അവധി ആഘോഷിച്ച് സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. സഹോദരി റിയാ കപൂറും അടുത്ത സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ട്. ഇവിടെ വച്ച് സുഹൃത്ത് കരണ്‍ ബുലാനിയുടെ പിറന്നാൾ ആഘോഷവും താരം സംഘടിപ്പിച്ചിട്ടുണ്ട്.
ഇവിടെ നിന്നുള്ള ചിത്രങ്ങൾ റിയ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സോയ ഫാക്ടറാണ് സോനം കപൂറിന്റേതായി റിലീസ് ചെയ്ത ചിത്രം. ദുൽഖർ സൽമാൻ നായകനായ സിനിമ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.