ശ്രുതി ഹാസന്റെ പ്രണയ പരാജയം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും പ്രണയപരാജയത്തിന്റെ കാരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ അക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
മൈക്കല്‍ കോര്‍സലുമായുള്ള പ്രണയം നല്ല അനുഭവമാണ് സമ്മാനിച്ചത്. പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല. നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും. തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമൊന്നും തോന്നുന്നില്ലെന്നും താരപുത്രി പറയുന്നു.