കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന സംവിധായകൻ ബേസിൽ ജോസഫിന്റെ വിവാഹം 17ന് നടക്കും. ദീർഘകാല സുഹൃത്തായ എലിസബത്ത് സാമുവൽ എന്ന "എലി'യാണ് വധു. വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിൽ വെച്ചാണ് വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്. ജൂലൈ 31ന് വധുവിന്റെ നാടായ കോട്ടയം തോട്ടക്കാട് മാർ അപ്രേം പള്ളിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഏഴു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ബേസിൽ ജോസഫ് തന്നെ അടുത്തിടെ തന്റെ ഗേൾ ഫ്രണ്ടായ എലിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു.തിരുവനന്തപുരത്തെ സിഇടി എൻജിനിയറിംഗ് കോളജിൽ പഠിക്കുന്പോഴാണ് ബേസിൽ ജോസഫും എലിസബത്തും പ്രണയത്തിലാകുന്നത്. പിന്നീട് ഏഴു വർഷത്തോളം ഇരുവരും തമ്മിൽ പ്രണയിച്ചു. അതിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എൻജിനീയറിംഗ് കോളജിൽ പഠിക്കുന്പോൾ ബേസിൽ ജോസഫിന്റെ രണ്ടു വർഷം ജൂണിയറായിരുന്നു എലിസബത്ത്. എൻജിനിയറിംഗ് ബിരുദം പൂർത്തിയാക്കി എലിസബത്ത് ഇപ്പോൾ ചെന്നൈയിൽ ചേരിനിവാസികൾക്കിടയിൽ സാമൂഹിക സേവനം നടത്തി വരികയാണ്.