കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതകപരമ്പര സിനിമയാകുന്നു. മോഹൻലാൽ നായകനാകുന്ന സിനിമ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവരെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. മുൻപ് മോഹൻലാലിന് വേണ്ടി തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമായാണ് ഈ സിനിമയൊരുക്കുന്നത്. ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.