ധനുഷ്-മഞ്ജു വാര്യർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരനൊരുക്കിയ അസുരൻ ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സാണ് സിനിമ ചോർത്തിയത്. മികച്ച പ്രതികരണവുമായി സിനിമ തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
ചിരഞ്ജീവ് നായകനായ സൈ റ നരസിംഹ റെഡ്ഡി, സൂര്യ നായകനായി എത്തിയ കാപ്പാൻ ഉൾപ്പടെ അടുത്തിടെ റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു. സിനിമ വ്യവസായത്തെ തകർക്കുന്ന ഈ പ്രവണത അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.