കൊച്ചി: കേരളത്തെ സന്പൂർണ ലഹരി വിരുദ്ധമാക്കുക എന്ന സന്ദേശവുമായി മദ്യ, മയക്കുമരുന്നു വിപത്തിനെതിരേ ഏകദിന ഉപവാസ പ്രാർഥനാ ധർണ ഇന്നു ഹൈക്കോടതി ജംഗ്ഷനിൽ നടക്കും. വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതി ഒരുക്കുന്ന പരിപാടി രാവിലെ പത്തിന് ജസ്റ്റീസ് പി.കെ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും.
അതിരൂപത വികാരി ജനറാൾ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, മദ്യവിരുദ്ധസമിതി സംസ്ഥാന ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, സംസ്ഥാന നേതാക്കളായ ചാർളി പോൾ, പ്രസാദ് കുരുവിള, എം.ഡി. റാഫേൽ, തങ്കച്ചൻ വെളിയിൽ തുടങ്ങിയവർ പ്രസംഗിക്കും. 3.30 വരെയാണു ധർണ.