ടൊവിനോ, സൗബിൻ ഷഹീർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മുഹ്സിൻ പരാരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്.
ജിംഷി ഖാലിദാണ് സിനിമയ്ക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റീമ കല്ലിങ്കൽ എന്നിവരാണ് സിനിമ നിർമിക്കുന്നത്. 2020ൽ സെപ്റ്റംബറിൽ സിനിമ റിലീസ് ചെയ്യും.