അനാർക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. അനാർക്കലിയിലും പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാനകഥാപാത്രങ്ങൾ.
അന്ന രാജൻ, സിദ്ധിഖ്, അനു മോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബു മോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു. ഗോൾഡ് കൊയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്, പി.എം. ശശിധരൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.