കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിലുകൾ കൂടുതൽ സംശയം ജനിപ്പിക്കുന്നുവെന്നു പി.ടി.തോമസ് എംഎൽഎ . ഗൂഢാലോചന ഇല്ല എന്നു മുഖ്യമന്ത്രി പറഞ്ഞതായുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം എല്ലാ മാധ്യമങ്ങളിലും വന്നതാണ്. എന്തുകൊണ്ട് അന്നുതന്നെ തിരുത്ത് കൊടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദം കുപ്രസിദ്ധനായ പൾസർ സുനി തനിക്ക് അനുകൂലമായി കോടതിയിൽ ബോധിപ്പിച്ചു. സിബിഐയോ മറ്റേതെങ്കിലും ഏജൻസികളോ കേസ് അന്വേഷണം ഏറ്റെടുക്കണമെന്നു വി.എം. സുധീരനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ ഗൂഢാലോചന ഇല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആരെ സഹായിക്കാനാണോ അവരെ പ്രതികൂലമായി ബാധിക്കും. ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഏതെങ്കിലും പത്രം കണ്ട് ഇത്തരം അട്ടിമറിപ്രസംഗം നടത്താൻ കഴിയുമോ. രാജ്യത്തെ നടുക്കിയ ഈ സംഭവത്തിൽ മുഖ്യമന്ത്രി എന്തോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതായി പൊതുസമൂഹം കരുതുന്നതായും അദ്ദേഹം ആരോപിച്ചു.