ആലപ്പുഴ: ചേർത്തല തങ്കി സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലെ വലിയനോന്പാചാരണ ഭാഗമായി യേശുവിന്റെ പീഢാസഹനങ്ങളെ അവതരിപ്പിക്കുന്ന നൃത്ത-സംഗീത-ദൃശ്യ ആവിഷ്കാരമായ പിയത്തയുടെ അവതരണം ഇന്നു മുതൽ 11 വരെ നടക്കുമെന്ന് പള്ളിയധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.45ന് കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിൽ പിയാത്ത ഉദ്ഘാടനം നിർവഹിക്കും. പള്ളിയങ്കണത്തിൽ തയ്യാറാക്കിയ ഏഴ് വേദികളിലായി അവതരിപ്പിക്കുന്ന പരിപാടിയിൽ 150ഓളം കലാകാരൻ·ാരാണ് പങ്കെടുക്കുന്നത്. പിലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്ത മല വരെയുള്ള ഏഴുസ്ഥലങ്ങളാണ് ഏഴുവേദികളായി അവതരിപ്പിച്ചിരിക്കുന്നത്.
ചേതനയറ്റ കർത്താവിനെ മടിയിൽ കിടത്തിയിരിക്കുന്ന മാതാവിൽ നിന്നും ആരംഭിച്ചു അവസാനിക്കുന്ന തരത്തിൽ ഒന്നരമണിക്കൂർ ദൈർഘ്യമാണ് പരിപാടിക്കുള്ളത്. തങ്കിപ്പള്ളി അസിസ്റ്റന്റ് വികാരിയായ ഫാ. ഷെയ്സ് പൊരുന്നക്കോട്ടാണ് കലാവിരുന്നിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മഞ്ജരി, ജ്യോത്സന, ദലീമ, ദുർഗ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
കലാമണ്ഡലം സ്വീറ്റി, ആൻസി എന്നിവരാണ് നൃത്ത രംഗങ്ങളവതരിപ്പിക്കുന്നത്. പരിപാടിക്ക് വേണ്ട ശബ്ദ-വെളിച്ച സംവിധാനമൊരുക്കുന്നത് സിനിമ-ചാനൽ രംഗത്ത് പ്രവർത്തിക്കുന്നപ്രഫഷണൽ സംഘമാണ്. ഉദ്ഘാടന ദിനത്തിനു ശേഷമുള്ള ദിനങ്ങളിൽ യഥാക്രമം ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, സിവിൽ സപ്ലൈസ് കമ്മീഷണർ മിനി ആന്റണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, കെ.വി. തോമസ് എംപി തുടങ്ങിയവർ പരിപാടി ഉദ്ഘാടനം നിർവഹിക്കും. പാസുമൂലമാണ് പരിപാടിയിലേക്കു പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ തങ്കിപ്പള്ളി സഹവികാരി ഫാ. ജോയ്സ് ചെറിയ തയ്യിൽ, വിശുദ്ധവാര കമ്മറ്റി ജോയിന്റ് കണ്വീനർ ജോളി ബേബി മുത്തുപറന്പ്, ജോസ് ബാബു, സി.എ. പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.